Friday, August 30, 2024
HomeAATINGALനാവായിക്കുളത്ത് ബിജെപി നേതാവ് കരിക്കകം ഗോപിനാഥൻ നായർ അനുസ്മരണ ചടങ്ങ്സംഘടിപ്പിച്ചു.

നാവായിക്കുളത്ത് ബിജെപി നേതാവ് കരിക്കകം ഗോപിനാഥൻ നായർ അനുസ്മരണ ചടങ്ങ്
സംഘടിപ്പിച്ചു.

നാവായിക്കുളം ഇരുപത്തിയെട്ടാംമൈൽ സ്വദേശിയും ബിജെപി നേതാവും പൊതു പ്രവർത്തകനുമായ കരിക്കകം ഗോപിനാഥൻ നായരുടെ ഒന്നാമത് അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു.

ബിജെപി ഇരുപത്തിയെട്ടാംമൈൽ പൈവേലിക്കോണം വാർഡ് കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ ആർഎസ് രാജീവ് നിർവ്വഹിച്ചു.

പരിപാടിയുടെ ഭാഗമായി വൃക്ഷതൈ നടൽ, പഠനോപകരണ വിതരണം എസ്എസ്എൽസി, പ്ലസ്സ് ടൂ പരീക്ഷകളിൽ മികച്ച വിജയത്തിന് അർഹരായ വിദ്യാർത്ഥികളെ ആദരിക്കൽ, ആംബുലൻസ് ഡ്രൈവർമാരെ ആദരിക്കൽ, രക്തദാനം, എന്നിവ സംഘടിപ്പിച്ചു.

ഇരുപത്തിയെട്ടാംമൈൽ ജംഗ്ഷനിൽ നടന്ന വാഹന അപകടത്തിൽ ആണ് കരിക്കകം ഗോപിനാഥൻ നായർ മരണപ്പെട്ടത്. ബിജെപി സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി, കർഷകമോർച്ച ജില്ല പ്രസിഡൻ്റ് മണമ്പൂർ ദിലീപ്, നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു, നാവായിക്കുളം നോർത്ത് ഏരിയ പ്രസിഡൻ്റ് പത്മകുമാർ, മണ്ഡലം വൈസ് പ്രസിഡൻ്റ് കുന്നത്ത് മല രവി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ നാവായിക്കുളം അശോകൻ. അരുൺ കുമാർ എസ്.
മുൻ ഗ്രാമപഞ്ചായത്ത് അംഗം യമുന ബിജു, അനിൽ കുമാർ, രാജീവ് ചിറ്റായിക്കോട്.
വിഷ്ണു, പ്രജീഷ്, സുരേഷ്, സന്തോഷ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES