ദളപതി വിജയുടെ 49 ജന്മദിനത്തോടനുബന്ധിച്ചാണ് ദളപതി വിജയ് മക്കൾ ഇയക്കം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിക്ക് കീഴിലെ പാർവതിപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് ഗവ പ്രീ പ്രൈമറി മോഡൽ സ്കൂൾ കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തത്. ബുക്ക്സ്,ക്രയോൺസ്,സ്വീറ്റ്സ്,വൈറ്റ് ബോർഡ് എന്നിവയാണ് സ്കൂളിലെ കുട്ടികൾക്കായി നൽകിയത്.
ദളപതി വിജയ് മക്കൾ ഇയക്കം ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് സജിൻ,വൈസ് പ്രസിഡൻറ് വിഷ്ണു,ജോയിൻ സെക്രട്ടറി ഗോകുൽ,അംഗങ്ങളായ ശ്യാം, കാർത്തിക്ക് , ഗോവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പഠന സാമഗ്രികൾ വിതരണം ചെയ്തത്.സ്കൂളിൽ എച്ച് എം ലീജ,ടീച്ചർ സിന്ധു ,പിടിഎ പ്രസിഡൻറ് കൃഷ്ണദാസ്, മറ്റ് ജീവനക്കാർ രക്ഷകർത്താക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൂടാതെ തച്ചൂർക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കരുണാലയത്തിൽ ഉച്ചഭക്ഷണവും , തച്ചൂർക്കുന്ന് അംഗനവാടിയിൽ പ്രഭാത ഭക്ഷണവും നൽകി.വരും ദിവസങ്ങളിൽ കൈപ്പറ്റി മുക്ക് യൂണിറ്റിന്റെ ഭാഗമായി വാളക്കാട് ബഡ്സ് സ്കൂളിലെ കുട്ടികൾക്കും പുകയിലത്തോപ്പ് യൂണിറ്റിന്റെ ഭാഗമായി പാറയടി സേവന വികാസ് വയോജന കേന്ദ്രത്തിൽ നിത്യോപയോഗ സാധനങ്ങളും, ചിറ്റാറ്റിങ്കര യൂണിറ്റിന്റെ ഭാഗമായി ആറ്റിങ്ങൽ വലിയ താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണവും വിതരണം ചെയ്യും.ജൂൺ 22ന്
വിജയ് മക്കൾ ഇയക്കം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭ ശുചീകരണ തൊഴിലാളികൾക്ക് ക്ലീനിങ് കിറ്റുകളും ,ക്യാൻസർ പോരാളികളുടെ അഭയകേന്ദ്രമായ സനാഥാലയം ക്യാൻസർ കെയർ സെൻററിലേക്ക് നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യും.

