Tuesday, August 20, 2024
HomeANCHUTHENGUഅപകടം വീണ്ടും : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി.

അപകടം വീണ്ടും : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം. ശക്തമായ തിരയിൽപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പെരുമാതുറ സ്വദേശികളായ നജീബ്, നാസർ ,ഷമീർ, നിസാം, റഷീദ്, സുധീർ എന്നീ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ് കരയിലേക്ക് മടങ്ങുമ്പോൾ തുറമുഖ കവാടത്തിൽവച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയും തുടർന്ന് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

പെരുമാതുറ സ്വദേശി ബഷീറിന്റെ ഉടമസ്ഥതയിലുള്ള ബക്കീറാ വലി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട ബോട്ട് കരയ്ക്ക് എത്തിച്ചിട്ടുണ്ട്. ആർക്കും ഗുരുതര പരുക്കുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES