▪️കോസ്റ്റൽ പോലീസിന് റസ്ക്യൂ ബോട്ടില്ലാത്തത് തിരച്ചിലിനെ ബാധിക്കുന്നു.
ക്രിസ്മസ് ആഘോഷിങ്ങൾക്കിടെ കടലിൽ കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ പുലർച്ചയോടെ
തിരച്ചിൽ പുനരാരംഭിച്ചു.
അഞ്ചുതെങ്ങ് കടലിലുണ്ടായ അപകടത്തിൽ കാണാതായ മാമ്പള്ളി സ്വദേശിയ്ക്കും കഠിനംകുളം പുത്തന്തോ കടലിലുണ്ടായ അപകടത്തിൽ കാണാതായ മറ്റ് രണ്ട് പേർക്കും വേണ്ടിയാണ് ഇന്ന് രാവിലെയോടെ കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ പുലർച്ചേമുതൽ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചത്.
രാവിലെയോടെ മറൈൻഎൻഫോഴ്സ്മെന്റ്ന്റെ ബോട്ടിലാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും തിരച്ചിൽ നടക്കുന്നുണ്ട്.
ക്രിസ്തുമസ് ദിനമായ ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.
അപകടത്തിൽ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (37) തിരുവനന്തപുരം പുത്തൻ തോപ്പ്സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന് സാജിദ് എന്നിവരെയാണ് കാണാതായത്.
രാത്രി വരെ കോസ്റ്റൽ പോലീസും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും മൂന്നുപേരെയും കണ്ടെത്താനായിരുന്നില്ല.
കേടുപാടുകളെ തുടർന്ന് കൊല്ലത്ത് അറ്റകുറ്റപ്പണികൾക്കായ് നൽകിയ കോസ്റ്റൽ പോലീസിന്റെ റെസ്ക്യൂ ബോട്ട് ഇന്ധനത്തിന് പണമില്ലാത്തതിനെ തുടർന്ന് മൂന്നു മാസത്തിലേറെയായി അഞ്ചുതെങ്ങിൽ തിരിച്ചെത്തിക്കുവാൻ സാധിച്ചിട്ടില്ല. ഇത് കോസ്റ്റൽ പോലീസിന്റെ രക്ഷാദൗത്യങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഇന്നലെ തുമ്പയിലുണ്ടായ സമാന അപകടത്തിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടിരുന്നു. തുമ്പ ആറാട്ട്വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത് 38 വയസ്സായിരുന്നു.
ഇന്നലെ വൈകിട്ടോടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും അപകടം സംഭവിച്ചിരുന്നു. കടലില്‍ ഇറങ്ങിയ വീട്ടമ്മ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കോസ്റ്റൽ വാർഡൻമാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

