കടയ്ക്കാവൂരിൽ ഓട്ടോ മറിഞ് അപകടം. അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിയായ 11 കാരി മരിച്ചു, അപകടത്തിൽ അച്ഛനും അമ്മയ്ക്കുമുൾപ്പെടെ മൂന്നോളം പേർക്ക് പരുക്ക്.
ഇന്ന് വൈകിട്ട് 3:30 ഓടെയായിരുന്നു സംഭവം,
കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച് സ്കൂളിലെ പി.റ്റി.എ മീറ്റിംഗ് കഴിഞ് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ തിരികെ വീട്ടിലേക്ക് മടങ്ങവേ കടക്കാവൂർ ഓവർബ്രിഡ്ജ് പ്രഭാത് ജന്ക്ഷന് സമീപത്ത്വച്ചാണ് അപകടം സംഭവിച്ചത്. കായയിക്കര എറത്ത്പടിഞ്ഞാറ് ജോൺപോൾ, പ്രഭന്ധ്യ ദമ്പതികളുടെ മൂത്ത മകൾ സഖി (പൂമ്പാറ്റ) (11) ആണ് അപകടത്തിൽ മരണപ്പെട്ടത്. ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്നു.
അച്ഛൻ ജോൺപോൾ ആറ്റിങ്ങൽ മത്സ്യക്കച്ചവടത്തിന് സവാരിപോയി മടങ്ങി വരവേ സ്‌കൂളിന് മുന്നിൽ നിന്നും ഭാര്യയേയും മകളേയും കൂട്ടി വരവേ, തെരുവ് നായ്ക്കൾ കുറുകേ ചാടുകയായിരുന്നു. ഇതോടെ, നിയന്ത്രണം തെറ്റിയ വാഹനം മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു.
അമ്മ പ്രഭന്ധ്യയ്ക്ക് നട്ടെല്ല്നും, യാത്രക്കാരിയായ
മാമ്പള്ളി സ്വദേശിനി സെൽബോറി (79) ന് തോളെല്ലിനും ഗുരുതര പരുക്കുണ്ടെന്നാണ് സൂചന.
ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മൃതദേഹം നടപടിക്രമങ്ങൾക്കായ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി എൽ.പി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി സഞ്ജു (8) സഹോദരനാണ്.

