Monday, August 19, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മീരാൻകടവ് പഴയപാലത്തിൽ നിന്നും അജ്ഞാതൻ കായലിലേയ്ക്ക് വീണു : അപായ ശ്രമമെന്ന് സംശയം.

അഞ്ചുതെങ്ങ് മീരാൻകടവ് പഴയപാലത്തിൽ നിന്നും അജ്ഞാതൻ കായലിലേയ്ക്ക് വീണു : അപായ ശ്രമമെന്ന് സംശയം.

അഞ്ചുതെങ്ങ് മീരാൻകടവ് പഴയപാലത്തിൽ നിന്നും മധ്യവയസ്കൻ കായലിൽ വീണു, അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് സംശയം.

ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. മൂന്ന് മണിയോടെ അഞ്ചുതെങ്ങ് മീരാൻകടവ് പഴയ പാലത്തിനു മുകളിൽ ഇന്നും മധ്യവയസ്കനായ ഒരാൾ അഞ്ചുതെങ്ങ് കായലിലേക്ക് വീഴുകയായിരുന്നു.

തുടർന്ന്, പ്രദേശത്ത് ചൂണ്ടയിടുകയായിരുന്ന ചെറുപ്പക്കാരുടെ സംഘം ഉടൻ തന്നെ അദ്ദേഹത്തെ രക്ഷിച്ച് കരയ്ക്കെത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.

ഉദ്ദേശം 54-56 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇദ്ദേഹം കായലിലേക്ക് പതിക്കുമ്പോൾ മുകളിൽ നിന്ന് ആരോ ഓടി മറയുന്നത് കണ്ടതായും പറയപ്പെടുന്നു.
അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഘരിച്ചു.

ഈ പ്രദേശം കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഉപയോഗവും വിൽപ്പനയുമുള്ളതായി നിരവധി പരാതികൾ ഉയർന്നിരുന്നു.
രണ്ട് മാസം മുൻപും സമാന സംഭവത്തിലൂടെ മറ്റൊരാൾക്കും കായലിൽ വീണ് പരിക്കേറ്റിരുന്നതായും പറയപ്പെടുന്നു.

പുതിയ പാലം നിർമ്മിച്ച് വർഷങ്ങൾ കഴിയുമ്പോഴും പഴയ പാലം പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാകാത്തത്ത് ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിയ്ക്കാനും കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES