അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം മത്സ്യബന്ധന യാനം തലകീഴായി മറിഞ്ഞു. 8:30 ഓടേയായിരുന്നു സംഭവം.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ അഴിമുഖ ചാലിലായിരുന്നു അപകടം. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വെട്ടുതുറ സ്വദേശികളായ അഭിജിത്ത് ( 2 5 ), ശ്യാം (23) ചിറയിൻകീഴ് സ്വദേശി അഭി (25) തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ നീന്തിക്കയറും ഒരാളെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയുമായിരുന്നു.
മറിഞ്ഞ വള്ളം കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടരുന്നു. മറിഞ്ഞ വള്ളം ഹാർബറിലേക്ക് മറ്റും.