Saturday, August 31, 2024
HomeKADAKKAVURപ്രചരണത്തിൽ മുന്നിൽ : കടയ്ക്കാവൂർ ഉപതെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാർത്ഥി മഞ്ജു എംപി.

പ്രചരണത്തിൽ മുന്നിൽ : കടയ്ക്കാവൂർ ഉപതെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാർത്ഥി മഞ്ജു എംപി.

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കനിരിക്കെ പ്രചാരണ പരിപാടികളിൽ ഇരുമുന്നണികളെയും ബഹുദൂരം പിന്നിലാക്കി ബിജെപി.

പരസ്യപ്രചാരണം ഞായർ വൈകിട്ടോടെ അവസാനിച്ചിരുന്നു. കമ്യൂണിസ്റ്റ് – കോൺഗ്രസ്‌ അവിശുദ്ധ കൂട്ട്കേട്ട് ജനങ്ങൾക്കിടയിൽ തുറന്നു കാട്ടുവാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്
ഭാരതീയ ജനതാ പാർട്ടി (NDA) സ്ഥാനാർത്ഥി മഞ്ജു എംപിയും പാർട്ടി നേതൃത്വവും.

മഞ്ജുവിന്റെ പ്രചാരണ പരിപാടികൾക്കായി സംസ്ഥാന – ജില്ലാ നേതാക്കൾ കടയ്ക്കാവൂരിൽ എത്തിയിരുന്നു.

ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്കളിൽ നിന്നുള്ള ബിജെപി പ്രവർത്തകരെ അണിനിരത്തിയുള്ള ചിട്ടയാർന്ന പ്രചരണ പ്രവർത്തനങ്ങളാണ് ബിജെപിയ്ക്ക് വിജയ പ്രതീക്ഷ ഉറപ്പിക്കുവാനുള്ള പ്രധാന കാരണം.

നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് 6 വരെയാണ് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ്, കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസി ലാണ് പോളിങ് സ്റ്റേഷൻ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES