കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭവ, ആരോഗ്യ മേളയുടെ ഭമായി, അഞ്ചുതെങ്ങ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൗജന്യ മെഡിക്കൽ ക്യമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ കോളജിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്.
മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് ജയശ്രീ പി സി നിർവ്വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്‌റ്റീഫൻ ലൂവിസ്, മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാർ , ഹെൽത്ത് സൂപ്പർവൈസർ മധുസുദനൻ എന്നിവർ സന്നിഹിതരായിരുന്നു.
മെഡിക്കൽ ക്യാമ്പിൽ സ്ത്രീ രോഗ ചികിത്സ, ശിശു രോഗ ചികിത്സ, മനോ രോഗ ചികിത്സ, തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറിൽപ്പരം ആൾക്കാർ പങ്കെടുത്തു.