മുതലപ്പൊഴിയിൽ മത്സ്യബന്ധനയാണ് അപകടത്തിൽപ്പെട്ട മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ വിസമ്മതിച്ച് തലൂക്ക് ആശുപത്രി.
കഴിഞ്ഞ 17ന് മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റ് (49) ന്റെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ, പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിനെ സമീപിക്കണമെന്ന അറിയിച്ചുകൊണ്ട് മൃതദേഹം മടക്കി അയച്ചത്. മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ യോടെ പുതുക്കുറിച്ചിക്ക് സമീപം തീരത്തടിഞ്ഞ മൃതദേഹമാണ് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജിലേക്ക് തിരിച്ചയച്ചത്.
തുടർന്ന്, ബന്ധുക്കൾ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹവുമായി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു.