സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം അഞ്ചുതെങ്ങ് പുത്തൻ നട ബ്രാഞ്ച് കമ്മിറ്റി അമ്മൻ കോവിൽ ജംഗ്ഷനിൽ സ്മൃതി മണ്ഡപം സ്ഥാപിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ ദിനത്തോടനുബന്ധിച്ച് സ്‌മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര നിർവഹിച്ചു. ബിഎൻ.സൈജുരാജ്, ലിജാ ബോസ്, ബിപിൻ ചന്ദ്രപാൽ എന്നിവർ സംസാരിച്ചു. വിഷ്ണു മോഹൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.