Wednesday, August 27, 2025
HomeANCHUTHENGUമുതലപ്പൊഴി തുറമുഖ വികസനവും, ആശാസ്ത്രീയത പരിഹരിയ്ക്കലുമുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

മുതലപ്പൊഴി തുറമുഖ വികസനവും, ആശാസ്ത്രീയത പരിഹരിയ്ക്കലുമുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പ്രവർത്തഞങ്ങൾക്ക് തുടക്കമായി. സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ മത്സ്യ സാമ്പാധ യോജന പ്രകാരം അനുവദിച്ച 177 കോടി രൂപ ചെലവിലാണ് തുറമുഖം നവീകരിച്ചു നിർമിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി നിലവിലെ നിർമ്മാണത്തിലെ ആശാസ്ത്രീയത പരിഹരിക്കുന്നതിന്റെ ഭാഗമായി തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർദ്ധിപ്പിക്കും. തുറമുഖത്തിലേക്കു കടലിൽ നിന്നുള്ള പ്രവേശനം വടക്കു ഭാഗത്തു കൂടിയാകും. വട ക്കു ഭാഗത്തു തുറക്കുന്ന തിനാൽ മണ്ണടിഞ്ഞ് പൊഴി അടയാനുള്ള സാധ്യത കുറയുമെന്നതാണ് നേട്ടമെന്നാണ് സർക്കാർ പറയുന്നത്. നിലവിലെ പുലിമുട്ടുകളിൽ അറ്റ കുറ്റപ്പണികളും നടത്തും.

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട ട്രെട്രാപോഡുകളുടെ നിർമ്മാണം ഇന്ന് ഉച്ചയോടെ ആരംഭിച്ചു. പെരുമാതുറ ഭാഗത്താണ് ട്രെട്രാപോഡുകളുടെ നിർമ്മാണം പ്രവർത്തികൾ ആരംഭിച്ചത്. മോൾഡുകൾ യോജിപ്പിച്ചാണ് 8, 10 ടൺ വീതം വരുന്ന ട്രെട്രാപോഡുകൾ നിർമ്മിക്കുന്നത്. 8 ടെണിൻ്റെ 3990 , 10 ടണ്ണിൻ്റെ 2205 ട്രെട്രാപോഡുകളും നിർമ്മിക്കും. പുലിമുട്ട് നവീകരണം പി.കെ.എം. കോ കൺസ്ട്രഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് നടക്കുക.

നിരന്തരം വള്ളം മറിഞ്ഞ് അപകടമുണ്ടാകുന്ന മുതലപ്പൊഴിയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ 78 ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ ദിവസം 2 പേർ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തുറമഖത്തിന്റെ സമഗ്രവികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES