Wednesday, August 28, 2024
HomeCHIRAYINKEEZHU285കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചിറയിൻകീഴ് എക്സൈസ് പിടികൂടി.

285കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചിറയിൻകീഴ് എക്സൈസ് പിടികൂടി.

285കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചിറയിൻകീഴ് എക്സൈസ് പിടികൂടി.കിഴുവിലം പറയത്തുകോണം സമീറ മൻസിലിൽ മുസീറനെ (34) യാണ് അറസ്റ്റ് ചെയ്തത്.

ചിറയിൻകീഴ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൻ കിഴുവിലം പറയത്തുകോണം ശാന്തിനഗറിലെ KP II / O80 നമ്പർ കടയിൽ വിൽപ്പനയ്ക്കായി പ്രതി സൂക്ഷിച്ച 285 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

പ്രതിയെ കുമിളിയിൽ വെച്ച് എംഡിഎംഎയുമായി എക്സൈസ് പിടികൂടിയിരുന്നു. തുടർന്നാണ് പ്രതിയുടെ കടയിൽ എക്സൈസ് ഇൻസ്പെക്ടർ സഹിർഷയും സംഘവും നടത്തിയ പരിശോധന നടത്തിയത്. സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന കടയുടെ ലൈസൻസ് ക്യാൻസൽ ചെയ്യുവാനായി പഞ്ചായത്തിൽ കത്ത് നൽകുവാനും എക്സൈസ് തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES