Tuesday, August 20, 2024
HomeANCHUTHENGUവിഴിഞ്ഞം പദ്ധതിയ്ക്കായ് മുതലപ്പൊഴിയിൽ എത്തിയ്ക്കുന്ന നിർമ്മാണ സാമഗ്രികൾ മത്സ്യതൊഴിലാളികൾ തടയുന്നു.

വിഴിഞ്ഞം പദ്ധതിയ്ക്കായ് മുതലപ്പൊഴിയിൽ എത്തിയ്ക്കുന്ന നിർമ്മാണ സാമഗ്രികൾ മത്സ്യതൊഴിലാളികൾ തടയുന്നു.

വിഴിഞ്ഞം പദ്ധതിയ്ക്കായ് അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ എത്തിയ്ക്കുന്ന നിർമ്മാണ സാമഗ്രികൾ മത്സ്യതൊഴിലാളികൾ തടയുന്നു.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായ് കടൽമാർഗ്ഗം വിഴിഞ്ഞത്ത് എത്തിയ്ക്കുവാനായ് അദാനി ഗ്രൂപ്പ്‌ ഹാർബറിൽ വാഹനമാർഗ്ഗം എത്തിയ്ക്കുന്ന നിർമ്മാണ സാമഗ്രികളാണ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ വഴിയിൽ തടയുന്നത്.

രാവിലെ മുതൽ ആരംഭിച്ച ഉപരോധം ഇപ്പോഴും തുടരുകയാണ് നിർമ്മാണ പ്രവർത്തികൾക്കായി ഹാർബറിൽ എത്തിയ്ക്കുന്ന പാറകൾ കയറ്റിവന്ന വാഹനങ്ങൾ വാർഫിലേയ്ക്ക് കയറ്റുവാൻ പ്രതിഷേധക്കാർ അനുവദിയ്ക്കുന്നില്ല.

വിഴിഞ്ഞം സമരവായുമായി ബന്ധപ്പെട്ട് സംയുക്ത സമരസമിതി മുന്നോട്ടു വച്ചിട്ടുള്ള ആവിശ്യങ്ങളിൽ പ്രധാനപ്പെട്ടവയായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവച്ചുകൊണ്ടുള്ള പഠനം, മുതലപ്പൊഴി ഹാർബർ അപകട രഹിതമാക്കുവാനുള്ളനടപടി എന്നീ ആവശ്യങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവപൂർണ്ണമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

പ്രദേശത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
വർക്കല ഡിവൈഎസ്പി, അഞ്ചുതെങ്ങ് സർക്കിൽ ഇൻസ്‌പെക്ടർ മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ചകൾ നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES