മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മത്സ്യ തൊഴിലാളി ദിനംആചരിച്ചു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് പെരുമാതുറ റാകുഫ് പതാക ഉയർത്തി.
ബ്ലോക്ക് പ്രസിഡന്റ് ഔസേപ്പ് ആന്റണി തൊഴിലാളി ദിന സന്ദേശം നൽകി. ബ്ലോക്ക് ഭാരവാഹികളായ രാജു അലോഷ്യസ്, നസ്മുദീൻ പെരുമാതുറ, എഡിസൺ ശാന്തിപുരം, പൂത്തുറ ബൂത്ത് പ്രസിഡന്റ് അലോഷ്യസ്, കഠിനംകുളം മണ്ഡലം പ്രസിഡണ്ട് രാജേഷ്, മണ്ഡലം ഭാരവാഹികളായ അനിൽ, അനീഷ്, വിനോദ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാജേഷിനെ ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.

