മുതലപ്പൊഴി ഹാർബർ ചുങ്കപ്പിരിവ് ലേലം കഴിഞ്ഞ വർഷത്തേക്കാൾ ലക്ഷങ്ങളുടെ നഷ്ടത്തിൽ. അഞ്ചുതെങ്ങ് താഴമ്പള്ളി ഹാർബർ ചുങ്കപ്പിരിവ് ലേലത്തിലാണ് കഴിഞ്ഞ തവണയേ അപേക്ഷിച്ച് ഇത്തവണ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചത്.
കഴിഞ്ഞ വർഷം 1 കോടി 40 ലക്ഷത്തിന് ലേലം പോയ താഴമ്പള്ളി ഹാർബർ ചുങ്കപിരിവ് ഇത്തവണ 56, 20000 രൂപയിൽ ( 18% GST പുറമേ ) മാത്രമായ് ചുരുങ്ങി.
മുതലപ്പൊഴി അഴിമുഖത്ത് അപകടങ്ങൾ തുടർക്കഥയായതിനെ തുടർന്ന് ഹാർബറിൽ നിന്നും വള്ളങ്ങൾ മറ്റ് ഹാർബറുകളിലേക്ക് പോയത്, നേരത്തെ ലേലം കൊണ്ടവർക്ക് വൻ നഷ്ടമുണ്ടാക്കിയിരുന്നു. ഇതാണ് ഇത്തവണ ലേലത്തുകയിൽ വൻ ഇടിവ് നേരിട്ടതിന് കാരണമായതെന്നാണ് സൂചന.
ചുങ്കപ്പിരിവിൽ ഇടിവ് നേരിട്ടത് ചൂണ്ടിക്കാട്ടി സർക്കാരിന് നിലവിലെ ലേല ഉടമ ഇളവ് ആവിശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന് സർക്കാർ തലത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

