Wednesday, August 21, 2024
HomeANCHUTHENGUനവീകരണ പ്രവർത്തികളുടെ ഭാഗമായി നാളെ രാവിലെ 5 മുതൽ കടയ്ക്കാവൂർ - മണനാക്ക് റോഡിൽ ഗതാഗത...

നവീകരണ പ്രവർത്തികളുടെ ഭാഗമായി നാളെ രാവിലെ 5 മുതൽ കടയ്ക്കാവൂർ – മണനാക്ക് റോഡിൽ ഗതാഗത നിയന്ത്രണം.

നവീകരണ പ്രവർത്തികൾ നടക്കുന്ന ആലംകോട് – മീരാൻകടവ് റോഡിന്റെ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

നിർമാണ പ്രവൃത്തിയോട് അനുബന്ധിച്ച് ഗാന്ധിമുക്ക് മുതൽ നിലയ്ക്കാമുക്ക് വരെ ടാറിംഗ് ജോലികളും അനുബന്ധ പ്രവൃത്തികളും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കടയ്ക്കാവൂർ – മണനാക്ക് റോഡ് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

നാളെ (നവംബർ 22 ബുധനാഴ്ച) രാവിലെ 5 മണി മുതൽ നവംബർ 23 വ്യാഴാഴ്ച രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ഇതുവഴി അനുവദനീയമല്ല.

മണനാക്ക് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്കു പോകേണ്ട ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഗാന്ധിമുക്ക് – ഗണപതിപ്പുര റോഡ് വഴിയോ ആനയിൽ റോഡ് വഴിയോ നിലക്കാമുക്ക് ജംഗ്ഷനിലേക്കും പാണന്റെമുക്ക് നിന്നും ഇടത്തേക്ക് തിരിഞ്ഞു നിലക്കാമുക്ക് പള്ളി റോഡ് വഴി നിലക്കാമുക്ക് ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES