അശാസ്ത്രീയമായ നിർമാണത്തെ തുടർന്ന് മത്സ്യബന്ധന ധ്യാനം മറിഞ്ഞുള്ള അപകടങ്ങളിൽപ്പെട്ട് മരണപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ അഞ്ചുമാസത്തിനിടെയുണ്ടായ 24 അപ്പക്കടങ്ങളിലായാണ് 4 മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 29 നുണ്ടായ അപകടത്തിൽ കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ജോൺ ഫെർണാൻ്റസ് (64), മെയ് 28 നുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് മുഖ്യസ്ഥൻ പറമ്പ് സ്വദേശി അബ്രഹാം റോബർട്ട് (60), കൂടാതെ ജൂൺ 20 ന് അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടം വീട്ടിൽ വിക്ടർ തോമസ് (50), ഓഗസ്റ്റ് 16 ന് അഞ്ചുതെങ്ങ് തോണികടവ് പുതുവൽപുരയിടം വീട്ടിൽ ബനഡിക്റ്റ് (49) എന്നിവരാണ് മരണപ്പെട്ടത്. ഇവരിൽ ഒരാൾ ഒഴികെ ബാക്കി മൂന്നുപേരും അഞ്ചുതെങ്ങ് സ്വദേശികളാണ്.