Thursday, August 22, 2024
HomeAATINGALഅനധികൃത ബോർഡുകൾ വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ഹൈക്കോടതി.

അനധികൃത ബോർഡുകൾ വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ഹൈക്കോടതി.

അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്എച്ച്ഒമാർക്കുമെതിരെ ശക്തമായ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.

മരണം സംഭവിക്കാവുന്ന അപകടംവരെ ഉണ്ടാകാം എന്നറിഞ്ഞിട്ടും അനധികൃതമായ ബാനറുകളും മറ്റും സ്ഥാപിക്കുന്നത് എന്തു തരത്തിലുള്ള സംസ്കാരമാണെന്നു കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചിരുന്നു.

കോടതി ഉത്തരവുകൾ നൽകിയിട്ടും ‘സ്വയം പ്രമോഷന്റെ’യും ഈഗോയുടെയും ഫലമായി മറ്റുള്ളവരുടെ ജീവന് തെല്ലും വിലകൽപ്പിക്കാതെ സംഘടനകളും ജനങ്ങളും അനധികൃത ബോർഡുകളും ബാനറുകളും ഉൾപ്പെടെ സ്ഥാപിക്കാൻ ധൈര്യപ്പെടുകയാണെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES