ശാർക്കര ക്ഷേത്രപറമ്പിൽ
ശാർക്കര പണ്ടകശാല റോഡിന്റെ നിർമ്മാണ സാമഗ്രികളും ടാർ വേസ്റ്റും തള്ളുന്ന നടപടിയെ ചോദ്യം ചെയ്ത്, ഹിന്ദു ഐക്യവേദി.
ക്ഷേത്ര പറമ്പ് മലിനമാക്കുന്ന നടപടിയ്‌ക്കെതിരെ ശക്തമായ നടപടി ആവിശ്യപ്പെട്ടുകൊണ്ട് ഹിന്ദുഐക്യവേദി ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് അഴൂർ ജയൻ രംഗത്ത് വന്നു.
ശാർക്കര ദേവി ക്ഷേത്ര മൈതാനം സ്വകാര്യ വ്യക്തികൾക്ക് ലേലം ചെയ്തു നൽകുവാൻ, കുറച്ചു ദിവസങ്ങൾക്കു മുമ്പ് ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നടത്തിയ ശ്രമം ഹിന്ദു ഐക്യവേദിയുടെയും കേരള ക്ഷേത്രസംരക്ഷണ സമിതിയുടെയും ശബരിമല അയ്യപ്പ സേവാസമാജം പ്രവർത്തകരും ഭക്തജനങ്ങളും ചേർന്ന് തടഞ്ഞിരുന്നു.
ശാർക്കര പണ്ടകശാല റോഡിന്റെ ടാറിംഗിനായി ചല്ലിയും മണലും മറ്റ് യന്ത്ര സമിഗ്രികൾക്കുമൊപ്പം ടാർ ഇളക്കിയ വേസ്റ്റും ക്ഷേത്ര മൈതാനത്തിനകത്തു കൊണ്ട് നിറക്കുന്നന്നത് ശ്രദ്ധയിൽപ്പെട്ട പ്രാദേശവാസികൾ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അഴൂർ ജയനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കോൺട്രാക്റോടും ദേവസ്വം അഡ്മിനിസ്ട്രേറ്ററോടും ഉടൻ തന്നെ ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ഉടൻതന്നെ ഇവ നീക്കം ചെയ്യുവാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വിശ്വാസികളെ അണിനിരത്തി കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു.



