Saturday, August 31, 2024
HomeKADAKKAVURഅനധികൃത നിയമനവും അഴിമതിയും : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ യോഗനടപടികൾ തടസ്സപ്പെടുത്തി കോൺഗ്രസ്സ് അംഗങ്ങളുടെ പ്രതിഷേധം.

അനധികൃത നിയമനവും അഴിമതിയും : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ യോഗനടപടികൾ തടസ്സപ്പെടുത്തി കോൺഗ്രസ്സ് അംഗങ്ങളുടെ പ്രതിഷേധം.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ അനധികൃത നിയമനങ്ങളും വൻ അഴിമതിയും നടക്കുന്നു വെന്ന് ആരോപിച്ചു പഞ്ചായത്ത് കമ്മിറ്റി യോഗം കോൺഗ്രസ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു.

രാവിലെ പതിനൊന്ന് മണിയോടെ പഞ്ചായത്ത് കമ്മിറ്റി യോഗം ആരംഭിക്കുമ്പോഴേക്കും തന്നെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ച് യോഗം ഒരു മണിക്കൂറോളം തടസപ്പെടുത്തി .കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ഒരു ഡസനോളം വരുന്ന പിൻവാതിൽ നിയമനങ്ങളിൽ പ്രതിക്ഷേധിച്ചും, റോഡുകൾ ഗതാഗത യോഗ്യമല്ലാതായതും, വഴിവിളക്കുകൾ കത്താത്തതിലും, കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടാത്തതിലും പ്രതിക്ഷേധിച്ചാണ് പഞ്ചായത്തംഗങ്ങൾ ഉപരോധം നടത്തിയത്.

പാർട്ടിയുടെ ലോക്കൽ കമ്മറ്റി അംഗത്തിൻ്റെ മരുമകൾക്ക് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കടയ്ക്കാവൂർ പി.എച്ച്.സി യിൽ നിയമനം നടത്തിയ സംഭവം ക്ഷേമകാര്യ സാറ്റാൻഡിംങ്ങ് കമ്മിറ്റിയും ആരോഗ്യ മേഖലയിലെ വിദഗ്ധൻ്റ സാന്നിധ്യത്തിൽ പുന:പരിശോക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷീല കോൺഗ്രസ്‌ മെമ്പർമാർക്ക് ഉറപ്പു നൽകി. ഈ നിയമനവുമായി ബന്ധപ്പെട്ട് കേസ് ഓംബുഡ്സ്മാൻ ഫയലിൽ സ്വീകരിച്ചിരുന്നു.

കടയ്ക്കാവൂർ പി.എച്ച്.സി യിൽ ആമ്പുലൻസ് ഡ്രൈവറെ നിയമിച്ചതിലും ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.പഞ്ചായത്ത് അംഗങ്ങളായ സജികുമാർ, പെരുംകുളം അൻസാർ ,ജയന്തി സോമൻ ,ലല്ലു കൃഷ്ണൻ എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.ജോഷ്, അനു കടയ്ക്കാവൂർ ,സന്തോഷ് കീഴാറ്റിങ്ങൽ, മണി, സുകു, അൻഫാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES