Saturday, August 31, 2024
HomeAATINGALആറ്റിങ്ങലിൽ നടപ്പാത കയ്യേറി അനധികൃത കച്ചവടം, മൗനം പാലിച്ച് അധികൃതർ.

ആറ്റിങ്ങലിൽ നടപ്പാത കയ്യേറി അനധികൃത കച്ചവടം, മൗനം പാലിച്ച് അധികൃതർ.

ആറ്റിങ്ങൽ നആറ്റിങ്ങലിൽ നടപ്പാത കയ്യേറി അനധികൃത കച്ചവടം, മൗനം പാലിച്ച് അധികൃതർ നഗരസഭ പരിധിയിൽ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് ആവർത്തിച്ചു പറയുന്ന ആറ്റിങ്ങൽ നഗരസഭയുടെ മൂക്കിന് താഴെ തകൃതിയിൽ നടക്കുന്ന വഴി വാണിഭത്തിന്റെ ചിത്രമാണ് ഇത്.

ദേശീയപാതയിൽ തിരക്ക് പിടിച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന നടപ്പാതയിലാണ് ഈ അനധികൃത കച്ചവടം.

അന്യ സംസ്ഥാന തൊഴിലാളികളാണ് കച്ചവടക്കാരായി ഇരിക്കുന്നത് കാണുന്നത്. വെയിലും മഴയും പ്രതിരോധിക്കാൻ കുടയും സ്ഥാപിച്ചിട്ടുണ്ട്. ഒരുപാട് ആളുകൾ ഇവിടെ എത്തി പാക്ക് പോലുള്ളവ വാങ്ങി പോകുന്നുണ്ട്. നിരോധിത ലഹരി ഉത്പന്നങ്ങളും ഇവിടെ കച്ചവടം ചെയ്യുന്നുണ്ടോ എന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. അത് എക്സൈസും പോലീസും പരിശോധന നടത്തേണ്ടതാണ്. ഇവിടെ ലക്ഷങ്ങൾ മുടക്കി ഇന്റർലോക്ക് പാകിയ നടപ്പാത പണിതത് കാൽ നാടായാത്രക്കാർക്ക് വേണ്ടിയാണോ അതോ ഇതുപോലെയുള്ള അനധികൃത കച്ചവടക്കാർക്ക് വേണ്ടിയാണോ എന്നാണ് കാൽ നട യാത്രക്കാരുടെ സംശയം.

ഈ നടപ്പാതയുടെ മുന്നിലാണ് ഇരു ചക്ര വാഹനങ്ങൾ ഒതുക്കി വെക്കുന്നത്. നടപ്പാതയിലെ അനധികൃത കച്ചവടം കാരണം സ്കൂൾ കുട്ടികളും പ്രായമാവരും ഉൾപ്പടെ റോഡിലൂടെയാണ് നടന്നു പോകുന്നത്. ബസും കാറും ഓട്ടോയും ബൈക്കുമെല്ലാം കടന്നു പോകുന്ന ഈ തിരക്ക് പിടിച്ച റോഡിൽ ജീവൻ പണയം വെച്ചാണ് ആളുകൾ നടന്നു നീങ്ങുന്നത്.നടപ്പാതയിലെ ഈ അനധികൃത കച്ചവടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കുറച്ചു നാളുകളായി ഇവിടെ തുടരുകയാണ്.ഇതുവഴി കടന്നു പോകാത്ത നഗരസഭ അധികാരികൾ ജനപ്രതിനിധികളോ ഇല്ല. എന്നിട്ടും ഇവിടുത്തെ ഈ അനധികൃത കച്ചവടം ഒഴിവാക്കി നടപ്പാത കാൽ നാടായാത്രക്കാർക്ക് വിട്ടു കൊടുക്കാൻ അധികാരികൾ ഇടപെടുന്നില്ല എന്നതാണ് അതിശയം. മൂന്ന് മീനുമായി വഴിയരികിൽ വില്പനയ്ക്ക് ഇരിക്കുന്ന മത്സ്യ കച്ചവടക്കാരെ ഓടിച്ചിട്ട് പിടിക്കാനും അവരുടെ മത്സ്യം പിടിച്ചെടുക്കാനും മിടുക്ക് കാണിക്കുന്ന അധികൃതർ എന്തുകൊണ്ട് കണ്മുന്നിൽ കാണുന്ന ഇതുപോലുള്ള വഴി മുടക്കി കച്ചവടത്തിനെതിരെ നടപടി എടുക്കുന്നില്ല. അധികൃതരിൽ ചിലർക്ക് ഈ അനധികൃത കച്ചവടക്കാരുമായുള്ള സൗഹൃദവും മറ്റുമാണ് ഉദ്യോഗസ്ഥർ നടപടി എടുക്കാൻ മടിക്കുന്നതെന്നാണ് ആരോപണം.

ഇത്തരത്തിൽ വഴി മുടക്കി കച്ചവടം നടത്താൻ മൗനാനുവാദം നൽകുന്ന നഗരസഭയ്ക്കെതിരെ മത്സ്യ വ്യാപാരികൾ ഉൾപ്പെടെ പലരും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. നടപ്പാതകളിൽ മത്സ്യം വില്പനയ്ക്ക് വെച്ചാൽ അധികൃതർ സമ്മതിക്കുമോ എന്നാണ് പൊതുജനങ്ങളും ചോദിക്കുന്നത്. കാൽ നട യാത്രക്കാരുടെ സംരക്ഷണം മുന്നിൽ കണ്ട് നടപ്പാതയിലെ അനധികൃത കച്ചവടം ഒഴിവാക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും ആവശ്യപ്പെടുന്നത്.

ഗരസഭ പരിധിയിൽ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് ആവർത്തിച്ചു പറയുന്ന ആറ്റിങ്ങൽ നഗരസഭയുടെ മൂക്കിന് താഴെ തകൃതിയിൽ നടക്കുന്ന വഴി വാണിഭത്തിന്റെ ചിത്രമാണ് ഇത്. ദേശീയപാതയിൽ തിരക്ക് പിടിച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന നടപ്പാതയിലാണ് ഈ അനധികൃത കച്ചവടം. അന്യ സംസ്ഥാന തൊഴിലാളികളാണ് കച്ചവടക്കാരായി ഇരിക്കുന്നത് കാണുന്നത്. വെയിലും മഴയും പ്രതിരോധിക്കാൻ കുടയും സ്ഥാപിച്ചിട്ടുണ്ട്. ഒരുപാട് ആളുകൾ ഇവിടെ എത്തി പാക്ക് പോലുള്ളവ വാങ്ങി പോകുന്നുണ്ട്. നിരോധിത ലഹരി ഉത്പന്നങ്ങളും ഇവിടെ കച്ചവടം ചെയ്യുന്നുണ്ടോ എന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. അത് എക്സൈസും പോലീസും പരിശോധന നടത്തേണ്ടതാണ്. ഇവിടെ ലക്ഷങ്ങൾ മുടക്കി ഇന്റർലോക്ക് പാകിയ നടപ്പാത പണിതത് കാൽ നാടായാത്രക്കാർക്ക് വേണ്ടിയാണോ അതോ ഇതുപോലെയുള്ള അനധികൃത കച്ചവടക്കാർക്ക് വേണ്ടിയാണോ എന്നാണ് കാൽ നട യാത്രക്കാരുടെ സംശയം. ഈ നടപ്പാതയുടെ മുന്നിലാണ് ഇരു ചക്ര വാഹനങ്ങൾ ഒതുക്കി വെക്കുന്നത്. നടപ്പാതയിലെ അനധികൃത കച്ചവടം കാരണം സ്കൂൾ കുട്ടികളും പ്രായമാവരും ഉൾപ്പടെ റോഡിലൂടെയാണ് നടന്നു പോകുന്നത്. ബസും കാറും ഓട്ടോയും ബൈക്കുമെല്ലാം കടന്നു പോകുന്ന ഈ തിരക്ക് പിടിച്ച റോഡിൽ ജീവൻ പണയം വെച്ചാണ് ആളുകൾ നടന്നു നീങ്ങുന്നത്.

നടപ്പാതയിലെ ഈ അനധികൃത കച്ചവടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കുറച്ചു നാളുകളായി ഇവിടെ തുടരുകയാണ്.ഇതുവഴി കടന്നു പോകാത്ത നഗരസഭ അധികാരികൾ ജനപ്രതിനിധികളോ ഇല്ല. എന്നിട്ടും ഇവിടുത്തെ ഈ അനധികൃത കച്ചവടം ഒഴിവാക്കി നടപ്പാത കാൽ നാടായാത്രക്കാർക്ക് വിട്ടു കൊടുക്കാൻ അധികാരികൾ ഇടപെടുന്നില്ല എന്നതാണ് അതിശയം. മൂന്ന് മീനുമായി വഴിയരികിൽ വില്പനയ്ക്ക് ഇരിക്കുന്ന മത്സ്യ കച്ചവടക്കാരെ ഓടിച്ചിട്ട് പിടിക്കാനും അവരുടെ മത്സ്യം പിടിച്ചെടുക്കാനും മിടുക്ക് കാണിക്കുന്ന അധികൃതർ എന്തുകൊണ്ട് കണ്മുന്നിൽ കാണുന്ന ഇതുപോലുള്ള വഴി മുടക്കി കച്ചവടത്തിനെതിരെ നടപടി എടുക്കുന്നില്ല. അധികൃതരിൽ ചിലർക്ക് ഈ അനധികൃത കച്ചവടക്കാരുമായുള്ള സൗഹൃദവും മറ്റുമാണ് ഉദ്യോഗസ്ഥർ നടപടി എടുക്കാൻ മടിക്കുന്നതെന്നാണ് ആരോപണം. ഇത്തരത്തിൽ വഴി മുടക്കി കച്ചവടം നടത്താൻ മൗനാനുവാദം നൽകുന്ന നഗരസഭയ്ക്കെതിരെ മത്സ്യ വ്യാപാരികൾ ഉൾപ്പെടെ പലരും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. നടപ്പാതകളിൽ മത്സ്യം വില്പനയ്ക്ക് വെച്ചാൽ അധികൃതർ സമ്മതിക്കുമോ എന്നാണ് പൊതുജനങ്ങളും ചോദിക്കുന്നത്. കാൽ നട യാത്രക്കാരുടെ സംരക്ഷണം മുന്നിൽ കണ്ട് നടപ്പാതയിലെ അനധികൃത കച്ചവടം ഒഴിവാക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES