പൊതു ശ്മശാനം വേണമെന്ന ആവിശ്യത്തോട് കാലങ്ങളായ് മുഖം തിരിക്കുന്ന നടപടിയാണ് ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്ത്കളും സ്വീകരിച്ചിട്ടുള്ളത്. പ്രധാനമായും പൊതു ശ്മശാനം നിർമ്മിയ്ക്കുവാൻ ഭൂമി കണ്ടെത്താൻ കഴിയിന്നില്ലെന്നും അഥവാ കണ്ടെത്തിയാൽ സമീപ വാസികളിൽനിന്നും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വാദമുയർത്തിയാണ് പലപ്പോഴും ഈ ആവിശ്യത്തെ ഗ്രാമ പഞ്ചായത്ത്കൾ അവഗണിയ്ക്കുന്നത്.
എന്നാൽ, പൊതു ശ്മശാനം നിർമ്മിയ്ക്കുവാൻ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പരിഹാര മാർഗ്ഗമെന്നോണം, ഗ്രാമ പഞ്ചായത്ത്കൾ സഞ്ചരിക്കുന്ന പൊതു ശ്മശാനം വാങ്ങുവാൻ തയ്യാറാകണമെന്ന ആവിശ്യവുമായി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ കഴിഞ്ഞ 2022 ൽ രംഗത്ത് വന്നിരുന്നു. ഈ ആവിശ്യത്തോടും നിലവിൽ അധികൃതർ മുഖം തിരിക്കുന്ന അവസ്ഥയാണ്.
മഴക്കാലങ്ങളിൽ അടിയ്ക്കടി വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന മേഖലകളാണ് ഈ നാല് പഞ്ചായത്ത്കളിലെയും ഒട്ടുമിക്ക പ്രദേശങ്ങളും. ഇവയിൽ ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞാല്‍ ആഴ്ചകളോളമാണ് മലിനജലം തങ്ങി നില്‍ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മത-ആചാര പ്രകാരം ദഹിപ്പിയ്ക്കുവാനൊ മറവ് ചെയ്യുവാനോ കഴിയാത്ത ദയനീയ അവസ്ഥയാണ് നിലനിൽക്കുന്നത്.
മാത്രവുമല്ല സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ളഭൂമിയില്‍ അതിനുള്ള സൌകര്യങ്ങള്‍ ഒരുക്കുവാന്‍ കഴിയാത്തവരും ഇതിന്റെ ഇരകളാകുകയാണ്. വീട് ന്റെ അടുക്കളയിലും, കിടപ്പുമുറിയിലും മൃതദേഹം മറവ് ചെയ്യേണ്ടി വരുന്ന ദയനീയ കാഴ്ചകൾ പോലും ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജനപ്പെരുപ്പം കൂടുകയും ഒഴിഞ്ഞപുരയിടങ്ങൾ ഇല്ലാതാകുയും ചെയ്യുന്ന സാഹചര്യവും വിരൽ ചൂണ്ടുന്നത് പൊതു ശ്മാശാനം എന്ന ആവിശ്യമാണ്.
വാജ്പേയ് ഗവെമെന്റിന്റെ ഭരണകാലത്ത് പഞ്ചായത്തുതല വികസന പദ്ധതിരേഖകള്‍ തയ്യാറാക്കുമ്പോള്‍ നിര്‍ബന്ധമായും പൊതു ശ്മശാനം ഒരു പദ്ധതിയായ് ഉള്‍പെടുത്തണം എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ചിറയിൻകീഴ് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകൾ അക്കാലത്തെ ഓരോ പദ്ധതിരേഖകളിലും
പൊതു ശ്മശാനം ഉള്‍പെടുത്തുകയും പദ്ധതിരേഖ പസ്സാക്കിയതിനു ശേഷം സ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന സ്ഥിര ന്യായം നിരത്തി തടിതപ്പുകയുമാണ് ചെയ്തത്.
നാല് പഞ്ചായത്ത്കൾക്ക് കൂടി മുൻകൈ എടുത്ത് ഒരു പൊതു ശ്മാശാനം സ്ഥാപിക്കുവാനുള്ള നടപടികൾക്ക് പോലും ബന്ധപ്പെട്ടവർ ഇന്നിതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
▪️കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൊതുശ്മാശാനം നിർമ്മിയ്ക്കുവാൻ 25 സെന്റോളം ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ പുതിയ ഭരണസമിതി അവിടെ ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ കളക്ഷൻ സെന്റർ ആക്കുകയായിരുന്നു.
▪️ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തും പദ്ധതിയിക്കായുള്ള ആത്മാർത്ഥമായ യാതൊരു ശ്രമങ്ങളും നാളിതുവരെയും നടത്തിയിട്ടില്ല. ചിറയിൻകീഴ് പൂവിളക്കുന്നിൽ ഒരേക്കറോളം പുരയിടം കുഴിവിലം – ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്കളുടെ അധീനതയിൽ ശവ സംസ്കാരങ്ങൾക്കും മറ്റുമായി മുൻകാലങ്ങളിൽ ഉപഗോഗപ്പെടുത്തി വന്നിരുന്നതാണ് എന്നാൽ പിന്നീട് ഈ പ്രദേശത്ത് അംഗണവാടിയ്ക്കും സ്വന്തമായി ഭൂമിയില്ലാത്ത ഏതാനും ചില കുടുംബങ്ങൾക്ക് വീടുവയ്ക്കുവാനായി പട്ടയം നൽകുകയും ചെയ്യുകയായിരുന്നു. നിലവിൽ ഈ മേഖലയിൽ 22 സെന്റോളം വസ്തു ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പൊതു ശാനനിർമ്മാണത്തിനായ് നീക്കിവയ്ക്കപ്പെട്ടെങ്കിലും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് എന്തുകൊണ്ടോ ഈ പദ്ധതി നടപ്പാക്കുവാൻ വിമുഖത കാട്ടുകയായിരുന്നു.
▪️അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആകട്ടെ വിവിധ ഘട്ടങ്ങളിലായി പദ്ധതി രേഖകളിൽ പൊതു ശ്മശാനം ഉൾപ്പെടുത്തിയെങ്കിലും നാളിതുവരെയും പദ്ധതി നടപ്പിലാക്കുവാനുള്ള യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ല. ഭൂമി കണ്ടെത്താൻ കഴിയുന്നില്ല എന്ന സ്ഥിരം വാദമാണ്. കഴിഞ്ഞ രണ്ട് ഭരണകക്ഷികളും ഉയർത്തുന്നത്. എന്നാൽ, അഞ്ചുതെങ്ങ് ലക്ഷംവീട് കോളനിയിൽ പൊതു ശവസംസ്കാര ആവിശ്യങ്ങൾക്കായി പണ്ട് കാലങ്ങളിൽ കുറച്ച് ഭൂമി ഉപയോഗപ്പെടുത്തിയിരുന്നു എന്നാൽ പിന്നേടത്, ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥയേതുടർന്ന് അന്യദീനപ്പെട്ടു പോകുകയുമായിരുന്നു.
▪️വക്കം ഗ്രാമ പഞ്ചായത്തും ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷക്കാലങ്ങളെന്ന പോലെ ബിജറ്റിൽ തുശ്ചമായ ഒരു ചെറിയ തുക പേരിന് വേണ്ടി വകയിരുത്തുക ഒഴിച്ചാൽ, പദ്ധതിക്കായി ആത്മാർത്ഥമായ ഒരു പ്രവർത്തനവും ഉണ്ടായിട്ടില്ല.
മാതൃവുമല്ല,ആരെങ്കിലും ഭൂമി സൗജന്യമായി നൽകുകയാണെങ്കിൽ പൊതു ശ്മാശാനം നിർമ്മിക്കാമെന്ന നിലപാടിലാണ് കാലങ്ങളായി വക്കം ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചു പോരുന്നത്.

