Friday, August 30, 2024
HomeAATINGALകെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ അസഭ്യവർഷം : പരാതിക്കാരില്ലാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ആവിശ്യപ്പെട്ടുകൊണ്ട് കത്തയച്ചു.

കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ അസഭ്യവർഷം : പരാതിക്കാരില്ലാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ആവിശ്യപ്പെട്ടുകൊണ്ട് കത്തയച്ചു.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി വനിതാ കണ്ടക്ടർ യാത്രക്കാരോട് അപമാര്യതയായ് പെരുമാറിയ വിഷയത്തിൽ പരാതിക്കാരില്ലാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ആവിശ്യപ്പെട്ടുകൊണ്ട് കത്തയച്ചു.

കേട്ടാൽ അറപ്പുളവാക്കുംവിധം സാധാരണക്കാരായ ഒരുകൂട്ടം തൊഴിലുറപ്പ് തൊഴിലാളികളെ അസഭ്യവർഷത്തിലൂടെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി ബസിൽ നിന്ന് ആട്ടിഇറക്കിവിട്ട സംഭവത്തിൽ യാത്രക്കാരായിരുന്നവർ പരാതി നൽകാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ സ്വമേധയാ കേസ്എടുത്ത് ശിക്ഷാനടപടികൾക്ക് ശുപാർശചെയ്യണമെന്ന ആവിശ്യവുമായി മനുഷ്യാവകാശ കമ്മീഷന് കത്തയച്ചത്.

സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് മനുഷ്യാവകാശ കമ്മീഷന് കത്ത് അയച്ചത്. സംഭവത്തിൽ യാത്രക്കാരോട് അപമാര്യതയായി പെരുമാറിയ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന സാധാരണക്കാർ പ്രതീക്ഷിച്ചിരുന്നതെന്നും, എന്നാൽ ഈ വിഷയത്തിൽ നാളിതുവരെയും വാഹനത്തിൽ ഉണ്ടായിരുന്നവരിൽ ആരുംതന്നെ പരാതിപ്പെടുവാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ജീവനക്കാരിയ്ക്കെതിരെ കൈക്കൊള്ളേണ്ട ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടെയേക്കാൻ കാരണമായേക്കാം എന്നത് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന് കത്തയച്ചത്.

ഈ വിഷയത്തിന്മേൽ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ കെഎസ്ആർടിസി
ജീവനക്കാരിൽ തുടർന്നും ഇത്തരം പ്രവണതകൾ വർദ്ധിക്കുന്നതിനു കാരണമായിതീർന്നെക്കാമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ കേരളസംസ്ഥാനത്തിനും കെഎസ്ആർടിസിയ്ക്കും ഒന്നാകെ അപമതിപ്പ് സൃഷ്‌ടിച്ച ഈ സംഭവത്തിൽ പൊരിവെയിലത്തുനിന്നും രക്ഷനേടാൻ പാർക്ക്ചെയ്തിരുന്ന ബസിൽ കയറിഇരുന്ന സാധാരണക്കാരായ സ്ത്രീകളെയും കൈകുഞ്ഞിനെയുമുൾപ്പെടെ മാനുഷികപരിഗണന നൽകാതെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട മനുഷ്യത്വരഹിത നടപടിയിൽ വനിതാ കണ്ടക്ടർക്കെതിരെ സ്വമേധയാ കേസ് എടുത്ത് ഉചിതമായ ശിക്ഷാ നടപടികൾക്ക് ശുപാർശ ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഇ-മെയിൽ അയക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES