Wednesday, August 28, 2024
HomeENTERTAINMENTജവാൻ : ഷാരൂഖിന്റെ വില്ലനായി വിജയ് സേതുപതി എത്തുന്നു.

ജവാൻ : ഷാരൂഖിന്റെ വില്ലനായി വിജയ് സേതുപതി എത്തുന്നു.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‍ലി ഒരുക്കുന്ന ജവാനില്‍ വിജയ് സേതുപതി വില്ലനായി എത്തുമെന്ന വാര്‍ത്തകളും അഭ്യുഹങ്ങളും ഏതാനും നാളുകളായി സോഷ്യല്‍ മീഡിയിയില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍, ഈ വാര്‍ത്ത ഉറപ്പിക്കുകയാണ് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേല്‍. ഷാരൂഖിന്റെ വില്ലനായി വിജയ് സേതുപതി തന്നെയാണ് ജവാനില്‍ എത്തുക എന്നാണ് അദ്ദേഹം അറിയിച്ചത്. വിജയ് സേതുപതി ഷൂട്ടിങ്ങിന് വേണ്ടി അടുത്ത ആഴ്ച മുംബൈയില്‍ എത്തുമെന്നാണ് വിവരം. റാണ ദഗുബാട്ടിയെയായിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. സിനിമ തിരക്കുകള്‍ കാരണം നടന് ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞില്ല. പിന്നീട്, ആ വേഷം വിജയ് സേതുപതിയെ തേടി എത്തുകയുമായിരുന്നു.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ജവാന്‍ റിലീസ് ചെയ്യും. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES