കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം നിലച്ചതിനെ തുടർന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഉപരോധിച്ചു.
രാവിലെയോടെ കടയ്ക്കാവൂർ എട്ടാം വാർഡ് ബിജെപി മെമ്പർ (തെക്കുംഭാഗം) രേഖ സുരേഷിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം പേർ ആറ്റിങ്ങൽ വാട്ടർ അതോർറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ ഉപരോധിച്ചു, തുടർന്ന് ഉടൻ തന്നെ പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിന്മേൽ മെമ്പറും സംഘവും ഉപരോധം അവസാനിപ്പിച്ച് മടങ്ങുകയുമായിരുന്നു.
തുടർന്നാണ് കടയ്ക്കാവൂർ ഏഴാം വാർഡ് സിപിഎം മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഷീല എസ് ന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വാട്ടർ അതോർറ്റി ഓഫീസിൽ എത്തി ഉപരോധിയ്ക്കുകയായിരുന്നു.
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് തെറ്റി മൂലയിൽ കുടിവെള്ളം ലഭിക്കുന്നില്ല എന്ന പ്രദേശവാസികളുടെ പരാതിയിന്മേലാണ് പ്രസിഡന്റ്ന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചത്. തുടർന്ന് നടത്തിയ ചർച്ചയിൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ ഉറപ്പ് നൽകുകയും ചെയ്തു.
പുതിയതായി നിർമ്മാണം പൂർത്തിയായ പ്ലാന്റിന്റെ ഉദ്ഘാടനം കഴിയുന്നതോട് കൂടി കടയ്ക്കാവൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രസിഡന്റ്ന് അസിസ്റ്റന്റ് എഞ്ചിനീയർ ഉറപ്പു നൽകിയത്.
എന്നാൽ രാഷ്ട്രീയ ഭേതമെന്ന്വേ ഒരുമിച്ചു നേരിടേണ്ട ഒരു വിഷയത്തിൽ രാഷ്ട്രീയം കലർത്തി കോൺഗ്രസ്സ് മെമ്പർമാരെ അറിയിക്കാതെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

