കല്ലിൻമൂട് വാർഡ് വയോജന ക്ലബിന്റെ പ്രതിമാസ സ്നേഹ സംഗമം സംഘടിപ്പിച്ചു. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെ കുറിച്ചും ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചും മുഖ്യാഥിതിയായി പങ്കെടുത്ത സിവിൽ പോലീസ് ഓഫീസർ പ്രവീൺകുമാർ ഹരിശ്രീ സംസാരിച്ചു.
സിവിൽ പോലീസ് ഓഫീസർ ബിനോജ്, വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ,വാർഡു സമിതി ഭാരവാഹികൾ, കളിക്കുട്ടം ടീമംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. വയോജന ക്ലബ് അംഗങ്ങൾക്ക് മെഡിക്കൽ ചെക്കപ്പുമുണ്ടായിരുന്നു.




