Sunday, January 26, 2025
HomeFEATUREDമദ്യത്തിന് വില കൂട്ടി : നാളെ മുതല്‍ പ്രാബല്യത്തില്‍.

മദ്യത്തിന് വില കൂട്ടി : നാളെ മുതല്‍ പ്രാബല്യത്തില്‍.

മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. പ്രീമിയം ബ്രാൻഡികള്‍ക്ക് 130 രൂപ വരെയാണ് വര്‍ദ്ധന.

ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉല്‍പാദനത്തിനു ചെലവ് കൂടിയെന്നും കൂടുതല്‍ പണം വേണമെന്ന മദ്യകമ്ബനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബവ് കോ ബോർഡും അംഗീകാരിച്ചു. നാളെ മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരും.

പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്ബനികളുടെ 341 ബ്രാൻ്റുകള്‍ക്ക് വില വർധിക്കും. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച്‌ കൊണ്ടുള്ള തീരുമാനം വരുന്നത്.

സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നല്‍കണം. ഓള്‍ഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES