Saturday, January 25, 2025
HomeANCHUTHENGUചിറയിൻകീഴ് പൗരാവലിയുടെ പ്രേംനസീർ പുരസ്ക്കാരം ഷീലയ്ക്ക്.

ചിറയിൻകീഴ് പൗരാവലിയുടെ പ്രേംനസീർ പുരസ്ക്കാരം ഷീലയ്ക്ക്.

ചിറയിൻകീഴ് പൗരാവലിയുടെ ഈ വർഷത്തെ (2025) പ്രേംനസീർ പുരസ്കാരം സിനിമാതാരം ഷീലയ്ക്ക് നൽകുമെന്ന് പ്രേംനസീർ അനുസ്മരണ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രേംനസീറുമായി 130-ൽപരം സിനികളിൽ നായികയായി അഭിനയിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടുകയും വിവിധ ഭാഷകളിലായി 500-ൽപരം സിനിമകളിൽ അഭിനയിക്കുകയും ചെയ്‌ത ഷീല സിനിമാലോകത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ് നൽകുന്നത്.

1,00,001 (ഒരു ലക്ഷത്തിഒന്ന്) രൂപയുടെ ക്യാഷ് അവാർഡ്, ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്‌പന ചെയ്‌ത ശില്‌പം, പ്രശസ്‌തിപത്രം എന്നിവ അടങ്ങിയതാണ് പ്രേംനസീർ പുരസ്‌കാരം. ഈ പുരസ്‌കാരം സംഭാവന ചെയ്യുന്നത് ചിറയിൻകീഴ് ഗ്രാമപഞ്ചായത്താണ്.

ഫെബ്രുവരി 11 ചൊവ്വാഴ്‌ച വൈകുന്നേരം 6 മണിക്ക് ശാർക്കര മൈതാനിയിൽ ചേരുന്ന “സ്‌മൃതി സായാഹ്നം” ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്. മന്ത്രിമാർ, ജനപ്രതിനിധികൾ, ജനനേതാക്കൾ, കലാ സാംസ്‌കാരിക നായകന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ചിറയിൻകീഴ് പ്രസ്സ്ക്ലബ്ബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പ്രേംനസീർ അനുസ്‌മരണകമ്മിറ്റി ചെയർമാൻ ആർ.സുഭാഷ്, ജനറൽ കൺവീനർ അഡ്വ.എസ്.വി.അനിലാൽ, എസ്. വി അനിലാൽ, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES