Saturday, January 18, 2025
HomeANCHUTHENGUകായിക്കരയിൽ വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തി.

കായിക്കരയിൽ വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തി.

കായിക്കര മൂലൈതോട്ടത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽകണ്ടെത്തി.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ്
മൂലതട്ടം മൂർത്തൻ വിളാകത്ത് തോമസ് (37) (രാജൻ ) നെ മരിച്ച നിലയിൽകണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

തോമസ് കുറച്ച് മാസങ്ങളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. അച്ഛൻ സ്റ്റെല്ലസ് അസുഖ ബാധിതനായി ചിറയിൻകീഴ് താലൂക്ക്‌ ആശുപത്രിയിൽ ആയിരുന്നുതിനാൽ കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി വീട്ടിൽ മാറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന്, ഇന്നലെ വൈകിട്ടോടെ (4:20) ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി അച്ഛൻ സ്റ്റെല്ലസ്സും അമ്മ ഗ്രേസ്സിയും വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഹാളിലെ തറയിൽ മരിച്ച നിലയിൽ തോമസിനെ കണ്ടെത്തിയത്.

തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അഞ്ചുതെങ്ങ് ജെൻക്ഷനിലെ ഓട്ടോ തൊഴിലാളിയായിരുന്നു തോമസ്. ഭാര്യ സൂര്യഗായത്രി, മക്കൾ മേഖ (13), നിയ (11) സംസ്കാര ചടങ്ങുകൾ മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ ഇന്ന് വൈകിട്ട് 4 ന്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES