അഞ്ചുതെങ്ങ് പൂത്തുറ കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളി സഹകരണ സംഘ രൂപീകരണത്തിന് തുടക്കം.
മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ ആവശ്യകതയുമായി 75 ഓളം വ്യത്യസ്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഒരുമിച്ച് ചേർന്നു യോഗം കൂടി.
തുടർന്ന് സംഘ രൂപീകരണത്തിന്റെ തുടർ നടപടിക്ക് വേണ്ടി ചീഫ് പ്രമോട്ടർ ആയി ഔസേപ്പ് ആന്റണിയെ യോഗം ചുമതലപ്പെടുത്തി. സഹപ്രമോട്ടർമാരായി ബിജു പത്രോസ്, ജോസ് ആന്റണി, ജോൺസൺ ഗിൽബർട്ട്, രാജു അലോഷ്യസ്, ഷാജ ഡിക്സൺ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ജൂഡ് ജോർജ്, യേശുദാസൻ സ്റ്റീഫൻ, രാജാമണി എന്നിവർ നേതൃത്വം നൽകി. ഓഹരി ഒന്നിന് 100 രൂപയാണ് നിരക്ക്.