അഞ്ചുതെങ്ങിൽ ഓട്ടോറിക്ഷ മറിഞ് അപകടം : ഒരാൾക്ക് ഗുരുതര പരുക്ക്.
ഇന്ന് രാവിലെ 8 മണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജെൻക്ഷനിലായിരുന്നു സംഭവം. അഞ്ചുതെങ്ങിലെ സ്വകാര്യ ചന്തയിൽ നിന്നും ആറ്റിങ്ങലിലേക്ക് പോയ KL16N6993 എന്ന ആപ്പേ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
തെരുവ് നായ കുറുക്ക്‌ചാടിയതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓട്ടോ ഡ്രൈവർ അലക്സാണ്ടർ (35) തലക്ക് ഗുരുതര പരുക്ക് പറ്റി. ഇയാളെ സ്വകാര്യ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാൾ ചമ്പാവ് സ്വദേശിയാണ്.
യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42) കാലിനു പരുക്ക് പറ്റിയിട്ടുണ്ട്, ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.