കുമാരനാശാൻ സ്മൃതിദിനത്തിന് കായിക്കരയിൽ പുഷ്പാർച്ചനയർപ്പിച്ച് വി മുരളീധരൻ.
കുമാരനാശാന്റെ 101 മത് സ്മൃതിദിനത്തോട് അനുബന്ധിച്ചാണ് അഞ്ചുതെങ്ങ് കായിക്കര ആശാൻസ്മാരകത്തിലെ കുമാരനാശാൻ പ്രതിമയിൽ മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ പുഷ്പാർച്ചന അർപ്പിച്ചത്.
ചടങ്ങിൽ ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, കടയ്ക്കാവൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, കവി അശോകൻ കായിക്കര, ആശാൻ സ്മാരക അസോസിയേഷൻ സെക്രട്ടറി വി ലൈജു, അസോസിയേഷൻ അംഗം വക്കം ജെയിൻ, എൻഎസ് സജു, മുദാക്കൽ ഗ്രാമ പഞ്ചായത്ത് അംഗം പൂവണത്തുംമൂട് മണികണ്ഠൻ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം സജി സുന്ദർ, അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ പങ്കെടുത്തു.