അഞ്ചുതെങ്ങ് മാമ്പള്ളിയിൽ എൽ.എൽ.ബി കരസ്ഥമാക്കിയ ഡോണ ജാക്സനെ കോൺഗ്രസ് 13-ആം വാർഡ് കമ്മിറ്റി അനുമോദിച്ചു.
വാർഡ് പ്രസിഡന്റ് ജോസ് പത്രോസിന്റെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം ജെ ആനന്ദ് പൊന്നാട അണിയിച്ചപ്പോൾ മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ് മധുരം നൽകിയും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഔസേപ്പ് ആന്റണി ഭാരതീയ ന്യായ സംഹിത നൽകിയും മത്സ്യ തൊഴലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സമിതി അംഗം സേവ്യർ അഞ്ചുതെങ്ങ് ഇന്ത്യൻ ഭരണ ഘടന കൈമാറിയും കുമാരി ഡോണയെ അനുമോദിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ യേശുദാസൻ സ്റ്റീഫൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഹെലൻ ഡെൻസൺ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് തൊമ്മൻസ്, ജാക്സൺ സുസമരിയാൻ എന്നിവർ സാന്നിധ്യം കൊണ്ട് ഡോണയെ ആശംസിച്ചു.