Sunday, September 1, 2024
HomeANCHUTHENGUമുതലപ്പൊഴി ഹാർബർ ടോൾ പിരിവ് : ലേലത്തുകയിൽ റെക്കോഡ് വർദ്ധന.

മുതലപ്പൊഴി ഹാർബർ ടോൾ പിരിവ് : ലേലത്തുകയിൽ റെക്കോഡ് വർദ്ധന.

അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബർ ചുങ്കപ്പിരിവ് ലേലത്തിൽ ഇത്തവണ റിക്കൊഡ് ലേലത്തുക.

അഞ്ചുതെങ്ങ് താഴമ്പള്ളിവാർഫ്, പെരുമാതുറ വാർഫ് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ചുങ്കപ്പിരിവ് ലേലമാണ് ഇത്തവണ റിക്കൊഡ് ലേലത്തുകയ്ക്ക് കൈമാറിയത്.

ഇരു വാർഫ്കളിലും കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് രണ്ടും – മൂന്നും മടങ്ങ് അധിക തുകയ്ക്കാണ് ലേലം നടന്നത്.

കഴിഞ്ഞതവണ ₹48,00000 ത്തിന് ലേലം പോയ അഞ്ചുതെങ്ങ് മുതലപ്പൊഴി താഴമ്പള്ളി ചുങ്കപ്പിരിവ് ഇത്തവണ ₹1,40,1000 (+18% GST പുറമെ) ത്തിനാണ് ലേലം കൊണ്ടത്.

കഴിഞ്ഞ തവണ ₹20,00000 ലക്ഷം രൂപയ്ക്ക് ലേലം പോയ പെരുമാതുറ വാർഫ് ഇത്തവണ ₹40,49000 (+18% GST പുറമേ) ലക്ഷത്തിനുമാണ് ലേലം കൊണ്ടത്.

താഴമ്പള്ളി ലേലം പുതുക്കുറിശ്ചി സ്വദേശി ടൈറ്റസ്സും പെരുമാതുറ ലേലം താഴമ്പള്ളി സ്വദേശിയായ ജോണി തോമസ്സും കരസ്ഥമാക്കി.

ഹാർബർ ആരംഭിച്ചതിൽ പിന്നെ ഇത് രണ്ടാം തവണയാണ് ലേലം നടക്കുന്നത്. ഇത്തവണ ടെണ്ടർ ലേലവും വിളി ലേലവും നടന്നിരുന്നു. താഴമ്പള്ളി ഭാഗത്തെ ലേലം 22 നും പെരുമാതുറ ഭാഗത്തെ ലേലം 23 നുമായിരുന്നു. ഇരുസ്ഥലങ്ങളിലുമായി ഇരുപതോളം പേരാണ് ലേലത്തിൽ പങ്കെടുത്തത്.

അഞ്ചുതെങ്ങ് മുതലപ്പൊഴി താഴമ്പള്ളി – പെരുമാതുറ വാർഫ് ഭാഗത്ത് വാഹനങ്ങൾ പ്രവേശിയ്ക്കുന്നതിനും ചരക്കുമായി പുറത്തുപോകുന്നതിനും നിശ്ചയിച്ചിട്ടുള്ള ഒരുവർഷക്കാലയളവിലെ നികുതി പരിക്കുന്നതിനുള്ള അവകാശമാണ് ലേല നടപടികളിലൂടെ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES