Monday, August 26, 2024
HomeANCHUTHENGUമുതലപ്പൊഴി ദുരന്തം : മരണപ്പെട്ടത് വിളഭാഗം സ്വദേശികൾ : ഇനി കണ്ടെത്താനുള്ളത് മൂന്ന് പേരെയെന്ന് സൂചന.

മുതലപ്പൊഴി ദുരന്തം : മരണപ്പെട്ടത് വിളഭാഗം സ്വദേശികൾ : ഇനി കണ്ടെത്താനുള്ളത് മൂന്ന് പേരെയെന്ന് സൂചന.

അഞ്ചുതെങ്ങ് മുതലപൊഴി ദുരന്തത്തിൽ മരണപ്പെട്ട രണ്ടുപേർ വർക്കല വിളഭാഗം സ്വദേശികളെന്ന് സ്ഥിരീകരിച്ചു.

വർക്കല വിളഭാഗം മൂപ്പക്കുടിയിൽ ഷാനവാസ് (56) വിളഭാഗം ചൂരലിൽ വീട്ടിൽ നിസ്സാമുദ്ധിൻ (65) എന്നിവരുടെ മൃതദേഹങ്ങളാണ് കോസ്റ്റൽ പോലീസ് കണ്ടെത്തിയത്.

അതിനിടെ അപകടത്തിൽപ്പെട്ട ബോട്ടിൽ ആകെ ഇരുപത്തിമൂന്ന് പേർ മാത്രമാണെന്നും അതിൽ രണ്ടുപേർ മരണപ്പെടുകയും ഒൻപത് പേർ (ഒരാൾക്ക് പരിക്ക്കളോടെ ഗുരുതരാവസ്ഥയിൽ തുടരുന്നു) നീന്തി രക്ഷപ്പെട്ടതായും നിലവിൽ ഇനി കണ്ടെത്താനുള്ളത് മൂന്ന് പേരെ മാത്രമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

മുസ്തഫ (18) ഉസ്മാൻ (21) (ബോട്ടുടമയുടെ മകൻ)
സമദ് (40) എന്നിവരെയാണ് കണ്ടെത്താനുള്ളതെന്നാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES