Wednesday, August 21, 2024
HomeAATINGALനാവായിക്കുളം വില്ലേജ് ഓഫീസ് പ്രവർത്തനം അവതാളത്തിൽ : പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി.

നാവായിക്കുളം വില്ലേജ് ഓഫീസ് പ്രവർത്തനം അവതാളത്തിൽ : പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി.

നിരവധി പേർ നിത്യേന വിവിധ സേവനങ്ങൾക്കായ് എത്തുന്ന നാവായിക്കുളം പഞ്ചായത്തിലെ നാവായിക്കുളം വില്ലേജ് ഓഫീസ് പ്രവർത്തനം അവതാളത്തിലെന്ന് ആക്ഷേപം.

കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ പലതവണകളിൽ ആയി 4 വില്ലേജ് ഓഫീസർമാർ ചുമതല ഏറ്റെടുത്തെങ്കിലും, അവരെല്ലാം പെട്ടന്ന് ട്രാൻസ്ഫറായി പോകുകയായിരുന്നു.

പഞ്ചായത്തിൽ പദ്ധതി നിർവ്വഹണത്തിൻ്റെയും, പെൻഷൻ പദ്ധതികൾ പുതുക്കേണ്ട അവസാന മാസങ്ങളായതിനാലും വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നോൺ റീ മാരേജ് സർട്ടിഫിക്കറ്റ് തുടങ്ങിയ ലഭിക്കുന്നതിന് വലിയ തിരക്കാണ് നിലവിൽ വില്ലേജിൽ അനുഭവപ്പെടുന്നത്.

പലരും രാവിലെ മുതൽ കാത്ത് നിന്ന് നിരാശരായി മടങ്ങുന്ന സാഹചര്യമാണുള്ളത്. ഇതേതുടർന്ന് പൊതുജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴുവാക്കി, അടിയന്തിരമായി സ്ഥിരം വില്ലേജ് ഓഫസറെ നിയമിക്കണമെന്ന് ബിജെപി ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ശക്തമായ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി മെമ്പർ മാരായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, കുമാർ ജി, അരുൺ കുമാർ എസ്, ജിഷ്ണു.എസ്.ഗോവിന്ദ്.എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES