അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് തോമസ് – പ്രിൻസി ദമ്പതികളുടെ മകൻ ജിയോ തോമസ് (10) ന്റെ മരണമാണ് സ്ഥിരീകരച്ചത്. ഇയാൾ അഞ്ചുതെങ്ങ് സെക്രട് ഹാർട്ട് കോൺവെന്റ് സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു.
തിരച്ചിലിൽ 5 മണിയോടെ ജിയോ തോമസ് (10) നെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടൽകരയിൽ ഫൂട്ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്ത് എടുക്കാൻ കടലിലേക്ക് ഇറങ്ങിയപ്പോഴാണ് രണ്ട് വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടത്.
കാണാതായ, ആഷ്‌ലിൻ ജോസ് (15) നായി അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റൽ പോലീസ്, ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ ശക്തമായ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.