കടയ്ക്കാവൂരിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷന് സമീപം ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.
ആറ്റിങ്ങൽ – മുതലപ്പൊഴി സർവ്വീസ് നടത്തുന്ന ഫാൽക്കൻ ബസ് സ്വകാര്യ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഖാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ്ന് സമീപം ശ്രീ ഭവനിൽ സുജാതൻ (54) ആണ് മരണപ്പെട്ടത്.
ആറ്റിങ്ങൽ നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസ് എതിർ ദിശയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചുകയറുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

