പ്രദേശവാസികൾക്ക് ദുരിതം വിതച്ച് പള്ളിമുക്ക് തിനവിള റോഡ് റീട്ടാറിംഗ്. പള്ളിമുക്ക് – തിനവിള – വിളയിൽമൂല PWD റോഡ് റീ ട്ടാറിങ് പ്രവർത്തികളാണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
കഴിഞ്ഞതവണ അത്യാധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ റീ ടാറിങ് ജോലികൾ പൂർത്തിയാക്കിയ പ്രധാന റോഡാണ് ഇന്ന് പഴയകാലങ്ങളിൽ റോഡ് പണി ഓർമ്മപെടുത്തും വിധം നടത്തുന്നത്.
ടാറിങ്ങിന് ആവിശ്യമായ ടാർ ഉൾപ്പെടെയുള്ളവ തയ്യാറാക്കുന്നത് പ്രദേശത്തെ വീടുകൾക്ക്മുന്നിലാണ്, തന്മൂലം ഇവിടുത്ത് കാർ കടുത്ത അന്തരീക്ഷ മലിനികരണമാണ് നേരിടുന്നത്. കൂടാതെ, പ്രദേശത്ത് ഒന്നടങ്കം പൊടിപടലങ്ങളാൽ നിറഞ്ഞ അവസ്ഥയാണ് ഇത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസ്സം ചുമയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്.
കൂടാതെ, റോഡ് തകർന്ന് കിഴിയായ ഭാഗങ്ങളിൽ നിയന്ത്രണങ്ങളും അളവ്കളുമില്ലാതെ, ജോലിക്കാർ അവരുടെ ഇശ്ചാനുസരണം മെറ്റിൽ കോരി വിതറുന്നതിനാൽ പലയിടങ്ങളിലും റോഡിന്റെ ലെവലിനെയും ഇത് ബാധിച്ചിട്ടുണ്ട്.

