Saturday, August 24, 2024
HomeCHIRAYINKEEZHUചിറയിൻകീഴിലെ പരശുറാം എക്സ്‌പ്രസ്സ് സ്റ്റോപ്പ്‌ : വി മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു.

ചിറയിൻകീഴിലെ പരശുറാം എക്സ്‌പ്രസ്സ് സ്റ്റോപ്പ്‌ : വി മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു.

ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ച പരശുറാം എക്സ്‌പ്രസിന് വൻ സ്വീകരണം നൽകി. ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷനിൽ നടന്ന സ്വീകരണ ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ട്രെയിനിനെ സ്വീകരിക്കുകയും തുടർ യാത്ര ഫ്ളാഗ് ഒാഫ് ചെയ്യുകയും ചെയ്തു.

ചടങ്ങിൽ അടൂർ പ്രകാശ് എംപി, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, തോട്ടയ്ക്കാട് ശശി, ഹരി, മോനി ശാർക്കര, മനോജ് ബി. ഇടമന റെയിൽവേ പാസഞ്ചർ അസോസിയേഷൻ അംഗങ്ങളായ വി.കെ.ഗോപിനാഥൻ,മദനകുമാർ,ശ്രീരാജ്,അനിൽ,റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES