Saturday, August 24, 2024
HomeKADAKKAVURകടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഇനി വലിച്ചെറിയൽ മുക്തം.

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഇനി വലിച്ചെറിയൽ മുക്തം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കിവരുന്ന ഊർജ്ജിത മാലിന്യനിർമാർജന പരിപാടികളുടെ അടുത്തഘട്ടമായ വലിച്ചെറിയൽ മുക്ത പഞ്ചായത്തുകൾ എന്ന പദ്ധതിയുടെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി ചിറയിൻകീഴ് എംഎൽഎ വി ശശി പ്രഖ്യാപിച്ചു.

ചെക്കാലവിളാകം എസ് എൻ വി ജി എച്ച് എസ് എസ് എസിൽ വെച്ച് നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.ഷീല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ്, കടക്കാവൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES