തന്റെ പാർട്ടിയിലെ നേതാക്കളുടെ നിരന്തര മാനസികപീഡനമാണ് പഞ്ചായത്ത് അംഗത്വം രാജിവെച്ചതിന് പ്രധാന കാരണമെന്ന് ബീനാരാജീവ്.
കടയ്ക്കാവൂർ പഞ്ചായത്തിലെ കോൺഗ്രസ് വാർഡ് അംഗവും വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സണുമായിരുന്നു ബീനാരാജീവ്. കീഴാറ്റിങ്ങൽ പി.എച്ച്.സി.യിൽ ഭരണകക്ഷിയിലെ പാർട്ടി അംഗത്തിന്റെ മരുമകൾക്ക് ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കോൺഗ്രസ്സ് അന്ന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായ ബീനാരാജീവ് അംഗമായ ബോർഡായിരുന്നു നിയമനം നടത്തിയതെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും നിയമനവുമായി ബന്ധപ്പെട്ട് യാതൊരുതരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നും ബീനാരാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
2010 -15 കാലയളവിൽ കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബീനാ രാജീവ് തുടർച്ചയായ രണ്ടാംതവണയാണ് കോൺഗ്രസ്സ് സ്ഥാനാർഥിയായി (നിലയ്ക്കാമുക്ക്) പന്ത്രണ്ടാം വാർഡിലെ പ്രതിനിധിയായി വിജയിച്ചിരുന്നത്.

