മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യ തൊഴിലാളികൾക്കും മത്സ്യ ബോർഡ് പെൻഷനർമാർക്കും “സാന്ത്വനതീരം” തുടർ ചികിത്സാ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായത്തിന് അപേക്ഷിക്കാൻ അവസരം.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ “സാന്ത്വനതീരം” പദ്ധതിയുടെ ഭാഗമായാണ് മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷൻക്കാർക്കുമാണ് പദ്ധതിയിലൂടെ
ഗുരുതര രോഗമുള്ളവർക്ക് അഞ്ചുവർഷത്തേക്ക് തുടർ ചികിത്സ ധനസഹായം നൽകുന്നത്.
മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ 3 വർഷത്തിൽ കുറയാത്ത അംഗത്വമുള്ളവർക്കും
പ്രതിവർഷം ₹50,000/- രൂപയിൽ താഴെ വരുമാനമുള്ളവർക്കും ആണ് ആനുകൂല്യം ലഭിക്കുക.
സാന്ത്വന തീരം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങളും ഓരോ വർഷവും അനുവദിക്കുന്ന പരമാവധി തുകയും.
▪️ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർ ₹25,000
▪️ഡയാലിസിസ് ചെയ്യുന്നവർ ₹50,000
▪️കരൾ രോഗികൾ ₹20,000
▪️ക്യാൻസർ രോഗികൾ ₹50,000
▪️തളർവാതം /കിടപ്പു രോഗികൾ ₹20,000
▪️ഓട്ടീസം/ ഭിന്നശേഷിക്കാരായ കുട്ടികളുള്ളവർ ₹10,000
▪️ഗർഭാശയ രോഗമുള്ളവർ ₹10,000
രോഗങ്ങൾക്ക് തുടർ ചികിത്സ നടത്തുന്നവർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
സർക്കാർ സഹകരണ ആശുപത്രികളിലെ തുടർ ചികിത്സയ്ക്കാണ് ധനസഹായം അനുവദിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കും ധനസഹായം ലഭിക്കും. ചികിത്സക്ക് ചിലവായ തുകയാണ് ബില്ലുകളുടെയും സാക്ഷ്യ പത്രങ്ങളുടെയും അടിസ്ഥാനത്തിലാകും തുക അനുവദിക്കുന്നത്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
▪️ആധാർ കാർഡ്
▪️റേഷൻ കാർഡ്
▪️ചികിത്സിച്ച ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
▪️സർക്കാർ ആശുപത്രിയിൽ നിന്നുള്ള റഫറൻസ് രേഖ (സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് )
▪️ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ(ഒറിജിനൽ)
▪️മത്സ്യ ബോർഡ് പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പുകൾ
▪️ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്