മത്സ്യത്തൊഴിലാളികളുടെ വിവിധ വിഷയങ്ങളിലെ പരാതി പരിഹാരങ്ങൾക്കായ് “തീരസദസ്സ്’ എന്ന പേരിൽ അദാലത്ത് സംഘടിപ്പിക്കുന്നു.
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ അവരിലേയ്ക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി. ഇതിന്റെ ഭാഗമായി
2023 ഏപ്രിൽ 26 നാണ് ചിറയിൻകീഴ് മണ്ഡലത്തിൽ “തീരസദസ്സ്’ സംഘടിപ്പിക്കുന്നത്.
തീരസദസ്സിൻ്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഉന്നയിക്കാനുള്ള പരാതികൾ http://www.fisheries.kerala.gov.in എന്ന വെബ്സൈറ്റിലോ മത്സ്യഭവനുകളിലോ ഏപ്രിൽ 15 വരെ സമർപ്പിക്കാവുന്നതാണ്.

