68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു.
മികച്ച സിനിമ: സുരരൈ പോട്ര്
മികച്ച സംവിധായകന്: സച്ചി (അയ്യപ്പനും കോശിയും)
മികച്ച നടി: അപര്‍ണ ബാലമുരളി (സുരരൈ പോട്ര്)
മികച്ച നടന്മാര്: സൂര്യ (സുരരൈ പോട്ര്), അജയ് ദേവ്ഗണ് (തന്‍ഹാജി)
മികച്ച സഹനടന്‍ : ബിജു മേനോന് (അയ്യപ്പനും കോശിയും)
തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള സിനിമ. വാങ്കിന് പ്രത്യേക ജൂറി പരാമര്‍ശം.
മികച്ച തിരക്കഥ: സുരരൈ പോട്രു
മികച്ച സംഘട്ടനം: മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശിനെ തെരഞ്ഞെടുത്തു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സിനിമാ പുസ്തകത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണന് എഴുതിയ എം.ടി അനുഭവങ്ങളുടെ പുസ്തകം.നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മലയാളിയായ നിഖില്‍ എസ് പ്രവീണിനാണ്. ചിത്രം ശബ്ദിക്കുന്ന കലപ്പ.

