SSPBHS സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവിയും അദ്ധ്യാപകനുമായ മനോജ് പുളിമാത്ത് നിർവഹിച്ചു. വിദ്യാരംഗം സ്കൂൾ കൺവീനർ അനഘ അദ്ധ്യക്ഷത വഹിച്ചു.
മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മലയാളഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. കുട്ടികളെ കവിതകളുടെ ലോകത്തിലേക്ക് നയിച്ചു.വായനയുടെ മഹാത്മത്യത്തെക്കുറിച്ചും വ്യക്തമാക്കി. കരിഷ്മ എസ് സ്വാഗതം ആശംസിച്ചു.
കവിയെ പരിചയപ്പെടുത്തിക്കൊണ്ട് എം കൃഷ്ണവേണി സംസാരിച്ചു. ശ്രേയ കെ കാവ്യാലാപനം നടത്തി. സ്കൂൾ മാനേജർ വി. ശ്രീലേഖ, പ്രിൻസിപ്പാൾ ദീപ ആർ ചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ വി. സുരേഷ്, പി ടി എ പ്രസിഡന്റ് അഡ്വ. എ. റസൂൽഷാൻ, മദർ പി ടി എ പ്രസിഡന്റ് ഡാലി അനിൽ, സ്റ്റാഫ് സെക്രട്ടറി എസ്. മനോജ്, വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ജയശങ്കർ. ജി എന്നിവർ പങ്കെടുത്തു.

