Tuesday, September 3, 2024
HomeCHIRAYINKEEZHUആവശ്യപ്പെട്ട ഭക്ഷണം നൽകാൻ വൈകിയതിന് പാചകക്കാരിയുടെ ദേഹത്ത് തിളച്ച എണ്ണ കോരി ഒഴിച്ച അക്രമികൾ പിടിയിൽ.

ആവശ്യപ്പെട്ട ഭക്ഷണം നൽകാൻ വൈകിയതിന് പാചകക്കാരിയുടെ ദേഹത്ത് തിളച്ച എണ്ണ കോരി ഒഴിച്ച അക്രമികൾ പിടിയിൽ.

ചിറയിൻകീഴ് കുറക്കടക്ക് സമീപമുള്ള തട്ടുകടയിൽ രാത്രി 9 മണിക്കെത്തി ഭക്ഷണം ആവശ്യപ്പെട്ട ആക്രമികൾക്ക്
ഭക്ഷണം നൽകാൻ വൈകിയ കാരണത്തിന് പാചകക്കാരിയുടെ ദേഹത്ത് തിളച്ച എണ്ണ കോരി ഒഴിക്കുകയും മറ്റു തരത്തിലുളള അക്രമങ്ങൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത് കടന്ന് കളഞ്ഞ പ്രതികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.

ഉണ്ണി എന്ന് വിളിക്കുന്ന അജിത്, അപ്പു എന്ന് വിളിക്കുന്ന അനീഷ്, മാരി എന്ന് വിളിക്കുന്ന വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതു്. ഇവരെ 2017 ൽ ശാർക്കരയിൽ നടന്ന ഇരട്ട കൊലപാതകത്തിന് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു, ഇപ്പോൾ ജ്യാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. ചിറയിൻകീഴ് SHO കണ്ണൻ.കെ, SI അരുൺ, GSI ബിനു, CPO വിഷ്ണു എന്നിവരടങ്ങിയ പോലീസംഘമായിരുന്നു ഇവരെ കീഴ്പ്പെടുത്തിയതു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES