Monday, August 26, 2024
HomeANCHUTHENGUമുതലപ്പൊഴി ദുരന്തം മരണം നാലായി : വിഴിഞ്ഞത്തുനിന്നും കണ്ടെത്തിയ മൃതദേഹം മുസ്തഫയുടേത്.

മുതലപ്പൊഴി ദുരന്തം മരണം നാലായി : വിഴിഞ്ഞത്തുനിന്നും കണ്ടെത്തിയ മൃതദേഹം മുസ്തഫയുടേത്.

വിഴിഞ്ഞം പനത്തുറയിൽ കണ്ടെത്തിയ മൃതദ്ദേഹം മുതലപ്പൊഴി ദുരന്തത്തിൽ കാണാതായ മുസ്തഫയുടെതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

ഇതോടെയാണ് ഡി.എൻ.എ പരിശോധനയ്ക്ക് അയക്കാൻ വിഴിഞ്ഞം കോസ്റ്റൽ പോലീസ് തിരുമാനിച്ചത്. മൃതദ്ദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇതോടെ മുതലപ്പൊഴി അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.

വിഴിഞ്ഞം കടലിൽ നിന്നും തിരുവോണ ദിനത്തിലായിരുന്നു മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം ഓണ ദിനത്തിൽ കണ്ടെത്തിയ ഉസ്മാൻ്റെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. അതേ സമയം വർക്കല സ്വദേശി സമദിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയ 2 മൃതദ്ദേഹങ്ങളും വിഴിഞ്ഞം കടലിൽ നിന്നുമാണ് ലഭിച്ചതിനാൽ ഇവിടം കേന്ദ്രീകരിച്ചാണ് തിരച്ചിലുകൾ നടന്നു വരുന്നത്. കോസ്റ്റൽ പോലീസിനൊപ്പം മറൈൻ എൻഫോഴ്സ്മെൻറും തിരച്ചിൽ നടത്തുന്നുണ്ട്.

തിരുവോണ നാളിൽ ലഭിച്ച മൃതദ്ദേഹം ആദ്യഘട്ടത്തിൽ സമദിൻ്റെത് എന്ന് സംശയിച്ചിരുന്നെങ്കിലും ബന്ധുക്കൾ നൽകിയ അടയാളങ്ങൾ വ്യത്യസ്തമായതിനാൽ മുസ്തഫയുടെ ബന്ധുക്കളുടെ സാംമ്പിളുകൾ ഡി.എൻ.എ പരിശോധനയ്ക്ക് അയക്കാൻ വിഴിഞ്ഞം പോലീസ് തിരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ചിനാണ് വർക്കലയിലെ 23 മത്സ്യതൊഴിലാളികൾ സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് മറിഞ്ഞ് അപകടം ഉണ്ടായത്. അതിൽ 18 പേർ രക്ഷപ്പെടുകയും നാലുപേർ മരണപ്പെടുകയും ചെയ്തു. ഇനി ഒരാളെ കണ്ടെത്താനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES