കടയ്ക്കാവൂർ മണനാക്കിൽ 70 കാരിയെ തെരുവുനായ ആക്രമിച്ചു. മണനാക്ക് ഏലപ്പുറം സ്വദശി ലളിതാമ്മയ്ക്കാണ് പരിക്കേറ്റത്. റോഡ് വശത്ത് കൂടി നടന്നു പോയ ലളിതാമ്മയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. തെരുവുനായ കടിച്ചു ലളിതാമ്മയെ താഴെയിട്ട ശേഷം കയ്യിലും മുഖത്തും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലളിതാമയെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

